യുഎഇയില്‍ കളിച്ചുള്ള പരിചയസമ്പത്ത് റഷീദ് ഖാന് തുണയാകും

Sports Correspondent

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാറും റഷീദ് ഖാനും മികച്ച രീതിയിലാണ് പരിശീലനം നടത്തി വരുന്നതെന്നും ടൂര്‍ണ്ണമെന്റിലും അവരുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍.

ഭുവനേശ്വര്‍ കുമാര്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ സ്വിംഗിലൂടെ ഭീതി വിതയ്ക്കുമ്പോള്‍ മധ്യ ഓവറുകളില്‍ റഷീദ് ഖാന്‍ പിടിമുറുക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു. യുഎഇയിലെ വിക്കറ്റിനെക്കുറിച്ച് ഏറ്റവും മികച്ച രീതിയില്‍ അറിയാവുന്ന താരമാണ് റഷീദ് ഖാന്‍. ഡ്യൂവില്‍ എത്തരത്തില്‍ പന്തെറിയണമെന്ന് ഏറെ അനുഭവസമ്പത്തുള്ള താരമാണ് റഷീദെന്നും മികച്ച സന്തുലിതമായ ടീമാണ് സണ്‍റൈസേഴ്സിന്റേതെന്നാണ് തന്റെ വിലയിരുത്തലെന്നും ഡേവിഡ് വാര്‍ണര്‍ അഭിപ്രായപ്പെട്ടു.