ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍ താരം തുഷാര്‍ ദേശ്പാണ്ഡേ ആണ് ഈ വിരുതന്‍. ട്രയല്‍സിനായി തന്നോട് വെള്ളി, ശനി ദിവസങ്ങളില്‍ മൊഹാലിയില്‍ എത്തുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആവശ്യപ്പെട്ടുവെങ്കിലും താരം പുരുഷോത്തം ഷീല്‍ഡ് സെക്കന്‍ഡ് റൗണ്ട് മത്സരങ്ങള്‍ക്കായി തന്റെ ക്ലബ്ബ് പാര്‍സി ജിംഖാനയ്ക്ക് കളിയ്ക്കുവാനായി പോകുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവില്‍സ് എന്നീ ടീമുകള്‍ ഇതിനു മുമ്പ് തന്നെ ട്രയല്‍സിനു വിളിച്ചിരുന്നുവെങ്കിലും താന്‍ കരുതുന്നത് ട്രയല്‍സിനെക്കാള്‍ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ തന്നെ വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ തന്നെ ആരെങ്കിലും തിരഞ്ഞെടുക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നാണ്. ട്രയല്‍സില്‍ എനിക്ക് ഒന്നും നേടാനാകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന താരം മത്സരങ്ങളില്‍ തന്റെ മികച്ച ബൗളിംഗ് കണ്ട് ആളുകള്‍ വരുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.