ബയോ ബബിളില്‍ ജീവിതം വളരെ ശ്രമകരം – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ബയോ ബബിളില്‍ കഴിയുക സ്പോര്‍ട്സ് താരങ്ങളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാര്യമാണെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. നിയന്ത്രണങ്ങള്‍ കാരണം കുടുംബാംഗങ്ങള്‍ കൂടെ ഇല്ലാത്തതാണ് താന്‍ ഇപ്പോള്‍ ക്രിക്കറ്റിന്റെ പുനരാരംഭത്തില്‍ ഏറ്റവും അധികം വ്യാകുലപ്പെടുന്ന കാര്യമെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ബയോ ബബിളില്‍ നിന്ന് താരം യുഎഇയിലേ ബയോ ബബിളിലേക്ക് ഐപിഎലിനായി എത്തുകയായിരുന്നു.

എന്നാലിപ്പോളത്തെ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്നും സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കി. ബിസിസിഐയും സംഘാടകരും മികച്ച രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നയിക്കുന്നതെന്നും വാര്‍ണര്‍ സൂചിപ്പിച്ചു. അടുത്ത മൂന്ന് നാല് മാസങ്ങള്‍ ശ്രമകരം തന്നെയാകുമെന്നാണ് കരുതുന്നതെന്നും സണ്‍റൈസേഴ്സ് നായകന്‍ പറഞ്ഞു.