ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു, തിരിച്ചടിയായത് അക്സര്‍-ഷെര്‍ഫെയ്ന്‍ കൂട്ടുകെട്ട്

160-165 റണ്‍സില്‍ ഡല്‍ഹിയെ ഒതുക്കുവാനാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ബാംഗ്ലൂര്‍ പ്രതീക്ഷകളെ തകര്‍ത്തത് അക്സര്‍ പട്ടേല്‍ – ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് കൂട്ടുകെട്ടാണെന്നും പറഞ്ഞ് വിരാട് കോഹ്‍ലി. ടോസ് ഏറെ നിര്‍ണ്ണായകമായിരുന്നു. അത് നഷ്ടമായ ശേഷവും ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘടത്തില്‍ 141/5 എന്ന നിലയിലേക്ക് ഡല്‍ഹിയെ ചെറുത്ത് നിര്‍ത്താനായെങ്കിലും 46 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷകളെ തകര്‍ത്തതെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

187 എന്ന സ്കോര്‍ ഈ വിക്കറ്റില്‍ പ്രയാസമായിരുന്നു, എന്നാല്‍ മികച്ച തുടക്കമാണ് ടീമിനു ലഭിച്ചത്, പാര്‍ത്ഥിവും ഞാനും മികച്ച രീതിയില്‍ തുടങ്ങിയ ശേഷം പുറത്തായി. എബിഡിയും വേഗത്തില്‍ പുറത്തായതോടെ മത്സരം കൈവിടുന്ന സ്ഥിതിയിലേക്ക് ടീം വീണു. മത്സരം അവസാനിച്ചപ്പോള്‍ ലക്ഷ്യത്തിനു 16 റണ്‍സ് അകലെ വരെ മാത്രമേ ബാംഗ്ലൂരിനു എത്തുവാനായുള്ളു.

Exit mobile version