മുംബൈയുടെ ടോപ് ഓര്‍ഡറിലെ വമ്പന്മാര്‍ തകര്‍ന്നപ്പോള്‍ ആശ്വാസമായി തിലക് വര്‍മ്മയുടെ ബാറ്റിംഗ്. താരം 46 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയപ്പോള്‍ തന്റെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയ നെഹാൽ വദേര 13 പന്തിൽ 21 റൺസ് നേടി. 20/3 എന്ന നിലയിലേക്കും 48/4 എന്ന നിലയിലേക്കും വീണ മുംബൈയെ അഞ്ചാം വിക്കറ്റിൽ 50 റൺസ് നേടി തിലക് – നെഹാൽ കൂട്ടുകെട്ട് ആണ് 98/5 എന്ന നിലയിലേക്ക് എത്തിച്ചത്.
മറുവശത്ത് വിക്കറ്റ് വീഴുമ്പോളും തിലക് വര്‍മ്മ യഥേഷ്ടം ബൗണ്ടറി കണ്ടെത്തിയപ്പോള്‍ 20 ഓവറിൽ മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. ആര്‍സിബിയ്ക്കായി കരൺ ശര്‍മ്മ 2 വിക്കറ്റ് നേടി.