തമിഴ്‍നാടിന്റെ മിസ്റ്ററി സ്പിന്നറെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്

Jyotish

തമിഴ്‍നാടിന്റെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്. 8 കോടി നാൽപത് ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് ഈ തമിഴ്നാട്ടുകാരനെ സ്വന്തമാക്കിയത്. അടിസ്ഥാന വില ഇരുപത് ലക്ഷവുമായിരുന്ന താരത്തിനെ സ്വന്തമാക്കാൻ ആദ്യ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി കാപ്പിറ്റൽസും തമ്മിലായിരുന്നു മത്സരം. മൂന്നു കോടി കഴിഞ്ഞപ്പോൾ ചെന്നൈ പിന്മാറി എങ്കിലും താരത്തിന്റെ വാലയു തിരിച്ചറിഞ്ഞ പഞ്ചാബ് കളത്തിൽ ഇറങ്ങി.

രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, എന്നിവരെ മറികടന്നാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് വരുൺ ചക്രവർത്തിയെ സ്വന്തമാക്കിയത്. തമിഴ്‌നാട് പ്രീമിയർ ലീഗിൽ തിളങ്ങിയ വരുൺ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും നെറ്റ്സിൽ പന്തെറിഞ്ഞിട്ടുണ്ട്.