അഫ്ഗാനിസ്ഥാനിൽ ഐപിഎല്ലിന് വിലക്ക് ഏർപ്പെടുത്തി താലിബാൻ. പതിവ് പോലെ ഐപിഎൽ ടൂർണമെന്റ് സംപ്രേക്ഷണം അഫ്ഗാൻ നാഷണൽ ടിവി നടത്തില്ല. ഐപിഎലിനിടെ വനിതകളുടെ നൃത്തം, വനിതകൾ തലമറയ്ക്കുന്നില്ല ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് താലിബാൻ വിലക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് മുൻപ് അഫ്ഗാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.
താലിബാന്റെ ബാനിനെ കുറിച്ച് മാധ്യമ പ്രവർത്തകനും മുൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ മീഡിയ ചെയർമാനുമായ ഇബ്രാഹിം മൊമാന്ദാണ് ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്. കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ഇപ്പോൾ യുഎഇയിൽ പുരോഗമിക്കുകയാണ്. ഐപിഎല്ലിൽ മുഹമ്മദ് നബി,റാഷിദ് ഖാൻ തുടങ്ങി നിരവ്ധി താരങ്ങൾ കളിവ് തെളിയിച്ചിരുന്നു.