ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ്

Sports Correspondent

പരിക്കേറ്റ സണ്‍റൈസേഴ്സ് സൂപ്പര്‍ താരം ഭുവനേശ്വര്‍ കുമാറിന് പകരം താരത്തെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള പൃഥ്വി രാജ് യാരയെയാണ് സണ്‍റൈസേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യം മിച്ചല്‍ മാര്‍ഷിനും പിന്നീട് ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

Prithviraj

ഭുവനേശ്വര്‍ കുമാര്‍ ചൈന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ മിച്ചല്‍ മാര്‍ഷ് ടൂര്‍ണ്ണമെന്റലെ സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരത്തിലാണ് പരിക്കേറ്റത്. മാര്‍ഷിന് പകരം സണ്‍റൈസേഴ്സ് ജേസണ്‍ ഹോള്‍‍ഡറെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് മത്സരങ്ങളിലാണ് പൃഥ്വി രാജ് കളിച്ചത്. അഞ്ച് ഓവറുകളില്‍ നിന്ന് ഒരു വിക്കറ്റാണ് താരം പൃഥ്വി രാജ് നേടിയത്.