സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങും

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിനായി യു.എ.ഇയിലെത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങുമെന്ന് ബാറ്റിംഗ് പരിശീലകൻ വി.വി.എസ് ലക്ഷ്മൺ. ഇന്നലെ നടന്ന വിർച്യുൽ ടീം മീറ്റിങ്ങിലാണ് ഇന്ന് പരിശീലനം ആരംഭിക്കുന്ന വിവരം ഹൈദരാബാദ് ബാറ്റിംഗ് പരിശീലകൻ അറിയിച്ചത്. പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദിൽ എത്തിയ താരങ്ങളെയും പരിശീലകരെയും ലക്ഷ്മൺ പരിചയപ്പെടുത്തുകയും ചെയ്തു.

കൂടാതെ ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയുടെ ഭാഗമായ താരങ്ങൾ സെപ്റ്റംബർ 21ന് ടീമിനൊപ്പം ചേരുമെന്നും വി.വി.എസ് ലക്ഷ്മൺ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എന്നാൽ താരങ്ങൾ എല്ലാം അത് നേരിടാൻ തയ്യാറാണെന്നും ലക്ഷ്മൺ പറഞ്ഞു.