ജസ്പ്രീത് ബുംറയെ ആര്‍സിബിയില്‍ എടുക്കണമെന്ന് താന്‍ കോഹ്‍ലിയോട് പറഞ്ഞിരുന്നു – പാര്‍ത്ഥിവ് പട്ടേല്‍

Sports Correspondent

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുന്നതിലും വളരെ മുമ്പ് ബാംഗ്ലൂര്‍ ടീമിലേക്ക് താരത്തെ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. താന്‍ വിരാട് കോഹ്‍ലിയോട് ബുംറയെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു എന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഈ നീക്കത്തിന് ശേഷം പിന്നീട് മുംബൈ ബൗളിംഗ് നിരയില്‍ പ്രധാനിയായി മാറുവാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. അതേ സമയം റോയല്‍ ചലഞ്ചേഴ്സിന് ഇപ്പോളും ബൗളിംഗ് തന്നെയാണ് തലവേദന. ഐപിഎലില്‍ 77 മത്സരത്തില്‍ നിന്ന് ബുംറ ഇതുവരെ 82 വിക്കറ്റാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ മാത്രം താരം 19 വിക്കറ്റ് നേടുകയുണ്ടായി.