സ്ട്രൈക്ക് റേറ്റ് എന്നത് ഓവര്‍റേറ്റഡ് ആയ കാര്യമാണെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ഐപിഎൽ 2023ന് മുന്നോടിയായി ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ജേഴ്സി ലോ‍്ചിന്റെ സമയത്ത് സംസാരിക്കുകയായിരുന്നു ടീം ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍.
മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ബാറ്റ് വീശുകയാണ് പ്രധാനം എന്നും അത്തരം സന്ദര്‍ഭങ്ങളിൽ സ്ട്രൈക്ക് റേറ്റ് അപ്രസക്തമായ ഒന്നാണെന്നും രാഹുല്‍ പറഞ്ഞു. 140 റൺസ് ചേസ് ചെയ്യുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശേണ്ട കാര്യമില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് വീശുകയാണ് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.
ടീമിൽ ചില താരങ്ങളോട് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശാന്‍ പറയാറുണ്ടെന്നും ചിലരോട് ഉത്തരവാദിത്വത്തോടെ ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിക്കേണ്ട ദൗത്യം ഏല്പിക്കാറുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.