ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റവും നിർണായകമാകുന്ന പോരാട്ടം സൺ റൈസേഴ്സ് ഓപ്പണർ ട്രാവിസ് ഹെഡും കെ കെ ആർ ബൗളർ സ്റ്റാർക്കും തമ്മിൽ ഉള്ളതാകും. സ്റ്റാർക്കിനെതിരെ ട്രാവിസ് ഹെഡിന് ഒട്ടും നല്ല റെക്കോർഡ് അല്ല ഉള്ളത്. ഓസ്ട്രേലിയൻ ടീമിൽ ഒരുമിച്ച് കളിക്കുന്നവർ ആണെങ്കിലും ഇവർ നേർക്കുനേർ വന്നപ്പോൾ എല്ലാം സ്റ്റാർക്ക് ആണ് തിളങ്ങിയിട്ടുള്ളത്.
അവസാനം നടന്ന ഐ പി എൽ ക്വാളിഫയർ ഉൾപ്പെടെ അഞ്ചു തവണ സ്റ്റാർക്കിനു മുന്നിൽ ട്രാവിസ് ഹെഡ് വീണിട്ടുണ്ട്. ഇതിൽ നാല് തവണയും ഡക്ക് ആയിരുന്നു. ഒരു തവണ ഒരു റൺ എടുത്തും പുറത്തായി.
2015-ൽ, 3 ആഴ്‌ചയ്‌ക്കുള്ളിൽ, ഏകദിന കപ്പിലും ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെൻ്റുകളായ ഷെഫീൽഡ് ഷീൽഡിലും സ്റ്റാർക്ക് 3 തവണ ഹെഡഡിനെ പുറത്താക്കിയിരുന്നു 2 വർഷത്തിന് ശേഷം, 2017 ൽ, സ്റ്റാർക്ക് ഹെഡിനെ പുറത്താക്കിയിരുന്നു.
ഇപ്പോൾ അവസാനം ക്വാളിഫയർ 1ൽ ഹെഡിനെ ബൗൾഡ് ആക്കി തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സ്റ്റാർക്കിനും ഹൈദരബാദിനും ആയിരുന്നു. ഫൈനലിലും ഇനി ഈ പോരാട്ടം തന്നെ ആകും വിധി എഴുത്തിൽ പ്രധാനമാവുക.