ലങ്കയ്ക്ക് 2 വിക്കറ്റ് നഷ്ടമെങ്കിലും മത്സരത്തില്‍ മേല്‍ക്കൈ

Sports Correspondent

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 17/2 എന്ന നിലയില്‍. ഇന്ന് ബംഗ്ലാദേശിനെ 251 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും അവരെ ഫോളോ ഓണിന് വിധേയരാക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുവാന്‍ ശ്രീലങ്ക തീരുമാനിക്കുകയായിരുന്നു.

ലഹിരു തിരിമന്നേ, ഒഷാഡ ഫെര്‍ണാണ്ടോ എന്നിവരുടെ വിക്കറ്റ് നഷ്ടമായ ലങ്കയ്ക്ക് 259 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. 13 റണ്‍സുമായി ദിമുത് കരുണാരത്നേയും 1 റണ്‍സ് നേടി ആഞ്ചലോ മാത്യൂസമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

2 ദിവസത്തെ കളി അവശേഷിക്കുന്നതിനാല്‍ തന്നെ ടെസ്റ്റില്‍ ഫലം ഉണ്ടാകമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.