ടോസ് നേടി സൺറൈസേഴ്സ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് ഹൈദ്രാബാദ്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിന് രാജസ്ഥാന്‍ റോയൽസിനോട് തോൽവിയായിരുന്നു ഫലം.

അതേ സമയം ലക്നൗവിന് ഒരു വിജയവും ഒരു തോൽവിയുമാണ് കൈക്കലുള്ളത്. രണ്ട് മാറ്റങ്ങളാണ് സൺറൈസേഴ്സ് നിരയിലുള്ളത്. എയ്ഡന്‍ മാര്‍ക്രവും അന്മോൽപ്രീത് സിംഗും ടീമിലേക്ക് വരുന്നു.

അതേ സമയം അവേശ് ഖാനും മാര്‍ക്ക് വുഡും ഇന്നത്തെ മത്സരത്തിൽ ലക്നൗവിനായി കളിക്കുന്നില്ല.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Mayank Agarwal, Anmolpreet Singh(w), Rahul Tripathi, Aiden Markram(c), Harry Brook, Washington Sundar, Abdul Samad, Bhuvneshwar Kumar, T Natarajan, Umran Malik, Adil Rashid

ലക്നൗ സൂപ്പർ ജയന്റ്സ്: KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Nicholas Pooran(w), Romario Shepherd, Krunal Pandya, Amit Mishra, Yash Thakur, Jaydev Unadkat, Ravi Bishnoi