ലിമിറ്റില്ലാതെ സ്കൈ, മുംബൈയ്ക്ക് പടുകൂറ്റന്‍ സ്കോര്‍

Sports Correspondent

സൂര്യകുമാർ യാദവിന്റെ ആദ്യ ഐ പി എൽ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ 218-5 എന്ന സ്കോറാണ് മുംബൈ ഉയർത്തിയത്‌. സ്കൈ 49 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്നു.

മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മുംബൈയ്ക്ക് നൽകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 61 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ റഷീദ് ഖാന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ തന്നെ റഷീദ് ഖാന്‍ ഇഷാന്‍ കിഷനെയും പുറത്താക്കി.

മുംബൈ 23 05 12 21 15 16 539

രോഹിത് 18 പന്തിൽ 29 റൺസും ഇഷാന്‍ കിഷന്‍ 20 പന്തിൽ 31 റൺസും നേടി. 7 പന്തിൽ 15 റൺസ് നേടിയ നെഹാൽ വദേരയെ തന്റെ അടുത്ത ഓവറിൽ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ മുംബൈ 9 ഓവറിൽ 88/3 എന്ന നിലയിലായിരുന്നു.

30 റൺസ് നേടിയ വിഷ്ണു വിനോദിനെ മോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ 65 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ടിം ഡേവിഡിനെ റഷീദ് ഖാന്‍ പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് താരം നേടി. സ്കൈ നറുവശത്ത് അറ്റാക്ക് തുടർന്നു. 6 സിക്സും 11 ഫോറും സ്കൈയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു.