ഇന്ത്യൻ താരഎം ശ്രേയസ് അയ്യർ അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും. ഷോൾഡർ ഡിസ് ലോകേറ്റഡ് ആയ ശ്രേയസിന്റെ പരിക്ക് ഭേദമാക്കാൻ ശസ്ത്രക്രിയ തന്നെ വേണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉടൻ തന്നെ ശസ്ത്രക്രിയയുടെ തീയതി തീരുമാനിക്കും. താരം ശസ്ത്രക്രിയ കഴിഞ്ഞാൽ നാലു മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരും. ടി20 ലോകകപ്പാകും ശ്രേയസിന്റെ ഇനിയുള്ള ലക്ഷ്യം. ഐ പി എല്ലിന് ശ്രേയസ് ഉണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് ആദ്യ എക്ദിനത്തിന് ഇടയിൽ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. താരം ഇല്ലാത്തത് ഡൽഹി കപിറ്റൽസിനെ കാര്യമായി തന്നെ ബാധിക്കും. ഇപ്പോൾ ശ്രേയസിന് പകരം ആരെ ക്യാപ്റ്റനായി നിയമിക്കും എന്നാണ് ഡൽഹി ആലോചിക്കുന്നത്.