കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പലയാളുകളും സംഭാവനകളായി മുന്നോട്ട് വരുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ബാറ്റുകളും ജേഴ്സികളുമെല്ലാം ലേലം ചെയ്താണ് അതിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ചില താരങ്ങള്‍ അല്ലാതെയും പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്.
മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന സമയത്തെ ഹെല്‍മറ്റാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ കൈയ്യൊപ്പ് പതിഞ്ഞ ഹെല്‍മറ്റാണ് ഇത്. 2008 സീസണില്‍ ഒരു മത്സരത്തില്‍ താരം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നാല് വിക്കറ്റ് പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്.
Thank You @shoaib100mph Bhai for donating the most prized memorabilia; a helmet signed by @iamsrk he won 15 years back in IPL while playing for Kolkata Knight Riders and was declared the man of the match. #StarsAgainstHunger
#HungerFreePakistan pic.twitter.com/wyEZZHILKZ— Aisam ul Haq Qureshi (@aisamhqureshi) May 15, 2020
അന്ന് ഷാരൂഖ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരങ്ങള്‍ക്ക് കൊല്‍ക്കത്തയുടെ ഗോള്‍ഡന്‍ ഹെല്‍മറ്റ് നല്‍കുന്ന പതിവുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക് ഖുറേഷിയാണ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.