ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ. രാജസ്ഥാൻ റോയൽസിനെതിരെ വെറും 30 പന്തിൽ സെഞ്ചുറി നേടിയ ശിഖർ ധവാൻ ഐ.പി.എല്ലിലെ തന്റെ 39മത്തെ ഐ.പി.എൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന എന്നിവരൊയോക്കെ മറികടന്നാണ് ഈ നേട്ടം ശിഖർ ധവാൻ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവർ ഐ.പി.എല്ലിൽ 38 അർദ്ധ സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. 46 അർദ്ധ സെഞ്ചുറികൾ നേടിയ ഡേവിഡ് വാർണർ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ താരം.
മത്സരത്തിൽ 33 പന്തിൽ 57 റൺസ് എടുത്ത ശിഖർ ധവാന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ 13 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിൽ ഇത് ശിഖർ ധവാന്റെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയായിരുന്നു. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ശിഖർ ധവാൻ 52 പന്തിൽ 69 റൺസ് എടുത്തിരുന്നു.