ഷാക്കിബ് അല്‍ ഹസന് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമായേക്കും

Sports Correspondent

ഐപിഎൽ പ്ലേ ഓഫിൽ ഷാക്കിബ് അല്‍ ഹസന്റെ സേവനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചേക്കില്ലെന്ന് സൂചന. ‍ഞായറാഴ്ച യുഎഇയിലെത്തുന്ന ബംഗ്ലാദേശ് ടീമിന്റെ ബയോ ബബിളിൽ ഷാക്കിബും മുസ്തഫിസുറും ചേരുമെന്നതിനാൽ തന്നെ ഒക്ടോബര്‍ 11ന് ആര്‍സിബിയ്ക്കെതിരെയുള്ള എലിമിനേറ്റര്‍ മത്സരത്തിൽ ഷാക്കിബിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് ലഭിച്ചേക്കില്ലെന്നാണ് സൂചന.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏതാനും ദിവസം മാത്രമേ ഷാക്കിബ് അല്‍ ഹസന്‍ കളിച്ചിട്ടുള്ളു. ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരത്തിന് ഏതാനും അവസരം ലഭിച്ചത്.