സെലക്ഷന്‍ തീരുമാനം തന്റെ മനസ്സിലുണ്ടായിരുന്നു

Sports Correspondent

ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്കും അത് വഴി 14 പോയിന്റിലേക്കും ചെന്നൈയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാമതും എത്തിച്ച ശേഷം മാന്‍ ഓഫ് മാച്ച് പട്ടം സ്വന്തമാക്കിയ ശ്രേയസ്സ് അയ്യര്‍ തന്റെ മനസ്സില്‍ ലോകകപ്പ് സെലക്ഷന്‍ കിട്ടാത്തത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. സത്യസന്ധമായി പറയുകയാണെങ്കില്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാത്തത് തന്റെ മനസ്സില്‍ എപ്പോളുമുണ്ടായിരുന്നുവെന്നാണ് പന്ത് പറയുന്നത്.

എന്നാല്‍ അതിനു ശേഷം താന്‍ കൂടുതല്‍ ശ്രദ്ധ തന്റെ കളിയില്‍ നല്‍കുകയും അത് ശരിയായി വരികയും ചെയ്യുകയായിരുന്നുവെന്നും ഇന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം പന്ത് വെളിപ്പെടുത്തി. വളരെ പ്രാധാന്യം നിറഞ്ഞ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.