സഞ്ജു ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് യൂസുഫ് പത്താൻ

Newsroom

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ എന്തായാലും ഉണ്ടാകണം എന്ന് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ യൂസുഫ് പത്താൻ‌. ഇന്ന് സഞ്ജുവിന്റെ ലഖ്നൗർ സൂപ്പർ ജയന്റ്സിന് എതിരായ ഇന്നിങ്സിനു ശേഷം ട്വിറ്ററിലൂടെ ആണ് യൂസുഫ് പത്താൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

സഞ്ജു 24 04 28 00 56 58 253

സഞ്ജു സാംസൺ ഞങ്ങളുടെ ലോകകപ്പ് സ്ക്വാഡിൽ ഒരു സ്ഥാനം അർഹിക്കുന്നു എന്നാണ് യൂസുഫ് പത്താൻ ട്വീറ്റ് ചെയ്തത്. നേരത്തെ യൂസുഫ് പത്താന്റെ അനുജൻ ഇർഫാൻ പത്താനും സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് പറഞ്ഞിരുന്നു.

ഇന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സണും സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന അഭിപ്രായം പങ്കുവെച്ചു. ഇന്ന് 33 പന്തിൽ 71 റൺസാണ് സഞ്ജു സാംസൺ അടിച്ചത്. 4 സിക്സും 7 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

സഞ്ജുവിന് ഇന്നത്തെ ഇന്നിംഗ്സോടെ ഈ സീസണിൽ 9 ഇന്നിംഗ്സിൽ നിന്ന് 385 റൺസ് ആയി. 77 ആണ് സഞ്ജുവിന്റെ ശരാശരി. 161 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിന് ഉണ്ട്.