“കളി സന്ദീപ് ജയിപ്പിച്ചതായിരുന്നു, നോബോൾ ആണ് എല്ലാം നശിപ്പിച്ചത്” – സഞ്ജു സാംസൺ

Newsroom

അവസാന പന്ത് നോബോൾ ആയതാണ് എല്ലാം നശിപ്പിച്ചത് എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് സൺ റൈസേഴ്സിന് എതിരെ അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ സന്ദീപ് ശർമ്മ വിക്കറ്റ് എടുക്കുകയും രാജസ്ഥാൻ വിജയിച്ചെന്ന് കരുതുകയും ചെയ്തതായിരുന്നു. എന്നാൽ ഒരു നോബോൾ രാജസ്ഥാന്റെ വിജായാഹ്ലാദങ്ങൾ അവസാനിപ്പിക്കുക ആയിരുന്നു. നോബോളിന് പകരം എറിഞ്ഞ പന്ത് സിക്സിൽ എത്തി സൺ റൈസേഴ്സ് ജയിക്കുകയും ചെയ്തു.

സഞ്ജു സാംസൺ 23 05 07 23 54 19 007

ഇതാണ് ഐപിഎൽ നിങ്ങൾക്ക് നൽകുന്നത്, ഇതുപോലുള്ള മത്സരങ്ങൾ ഐപിഎല്ലിനെ സവിശേഷമാക്കുന്നു എന്നും സഞ്ജു മത്സര ശേഷം പറഞ്ഞു. ഏത് എതിരാളിക്കും ഏത് സന്ദർഭത്തിലും ജയിക്കാം. സഞ്ജു പറഞ്ഞു. സന്ദീപ് അവസാന ഓവർ പ്രതിരോധിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. സമാനമായ ഒരു സാഹചര്യത്തിൽ നിന്ന് CSKക്കെതിരെ അദ്ദേഹം ഞങ്ങൾക്ക് ഒരു വിജയൻ നേടിത്തന്നിട്ടുണ്ട്. ഇന്ന് അവൻ അത് വീണ്ടും ചെയ്തു, പക്ഷേ ആ നോബോൾ എല്ലാം നശിപ്പിച്ചു. സഞ്ജു സാംസൺ പറഞ്ഞു.

സൺ റൈസേഴ്സ് വളരെ വിവേകത്തോടെയാണ് ബാറ്റ് ചെയ്തതെന്ന് ഞാൻ കരുതുന്നു, അവർ ബാറ്റ് ചെയ്ത രീതിയുടെ ക്രെഡിറ്റ് അവർക്ക് നൽകണം. സഞ്ജു പറഞ്ഞു. അവസാന ബോൾ നോ ബോൾ ആണ്, അത് വീണ്ടും ബൗൾ ചെയ്യണം, അതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ട് കാര്യമില്ല എന്നും സഞ്ജു പറഞ്ഞു.