പെട്ടെന്ന് തന്നെ ടീം ഫോമിലേക്ക് തിരികെയെത്തേണ്ടതുണ്ട് എന്ന് സഞ്ജു സാംസൺ

Newsroom

വെള്ളിയാഴ്ച്ച ഗുജറാത്ത് ടൈറ്റൻസിനോട് വലിയ പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ് പെട്ടെന്ന് തന്നെ ഫോമിലേക്ക് ഉയരേണ്ടതുണ്ട് എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. റോയൽസിന് ഇത് കഠിനമായ രാത്രിയാണെന്നും ബാറ്റിന്റെ മോശം തുടക്കമാണ് വിനയായാത് എന്നും സഞ്ജു സാംസൺ പറഞ്ഞു.

Picsart 23 05 06 00 51 36 488

“ഞങ്ങൾക്ക് വളരെ കഠിനമായ രാത്രി ആയിരുന്നു ഇത്, ഒരു നല്ല പവർപ്ലേ നമ്മുക്ക് കിട്ടിയിട്ടില്ല,” മത്സരശേഷം സാംസൺ STAR സ്പോർട്സിനോട് പറഞ്ഞു. “അവരുടെ ബൗളർമാർ മികച്ച ലൈനും ലെങ്തും നോക്കി ബൗൾ ചെയ്യുകയായിരുന്നു, മധ്യ ഓവറുകളിൽ നിർണായകമായ ചില വിക്കറ്റുകൾ വീഴ്ത്താൻ അവർക്ക് ആയി, ഇത്തരം നല്ല ബൗളിംഗ് സംഭവിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.” സഞ്ജു പറഞ്ഞു.

“രണ്ട് നിർണായക ഗെയിമുകൾ വരുന്നുണ്ട്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കളിക്കുന്ന മത്സരങ്ങൾ വിജയിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.