“കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കണം, രാജസ്ഥാൻ തന്റെ പ്രിയ ടീമാണ്” – സഞ്ജു സാംസൺ

Newsroom

കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ആവർത്തിക്കാനുള്ള സമ്മർദ്ദം രാജസ്ഥാൻ റോയൽസിനു മേൽ ഉണ്ട് എന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. 2022 ലെ ഐപിഎൽ ഫൈനലിൽ എത്തിയ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ട് കിരീടം നഷ്ടമായിരുന്നു.

സഞ്ജു 23 03 29 00 56 08 064

എനിക്ക് 18 വയസ്സുള്ളപ്പോൾ ആണ് ഞാൻ രാജസ്ഥാൻ റോയൽസിൽ ചേർന്നു. ഇപ്പോൾ എനിക്ക് 28 വയസ്സായി, ഇത് ഇതുവരെയുള്ള യാത്ര മികച്ചതായിരുന്നു. കഴിഞ്ഞ പത്ത് വർഷവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. രാജസ്ഥാൻ എന്റെ ടീമാണ്, രാജസ്ഥാൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാൻ ഞാൻ എന്നും
ആഗ്രഹിക്കുന്നു. സാംസൺ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പ്രകടനം ആവർത്തിക്കാനുള്ള് സമ്മർദ്ദം എപ്പോഴും ടീമിനു മേൽ ഉണ്ടായിരിക്കും. 2022-ൽ കണ്ടത് മുഴുവൻ ടീമിന്റെയും സ്വപ്ന തുല്യമായ പ്രകടനമായിരുന്നു. കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയ ഞങ്ങൾ വീണ്ടും അവിടെ എത്തുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. സാംസൺ കൂട്ടിച്ചേർത്തു.