ഞങ്ങൾ മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കേണ്ടതുണ്ട് എന്ന് സഞ്ജു സാംസൺ

Newsroom

ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് പരാജയപ്പെട്ട രാജസ്ഥാൻ റോയൽ മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കേണ്ടതുണ്ട് എന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഈ പരാജയം അത്ര നല്ല കാര്യമല്ല എന്ന് സഞ്ജു പറഞ്ഞു. ജയ്പൂരിലെ ആദ്യ കളി ജയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഞങ്ങൾ ഈ പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകും. സഞ്ജു പറഞ്ഞു.

സഞ്ജു സാംസൺ 23 04 20 01 19 39 761

ഞങ്ങളുടെ ബാറ്റിംഗ് നിര വെച്ച്, പിന്തുടരാവുന്ന സ്കോറായിരുന്നു ഇന്നത്തേത്‌. ഞങ്ങൾ കുറച്ച് സ്‌മാർട്ട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ടായിരുന്നു. ഒമ്പതാം ഓവർ വരെ ഞങ്ങൾ അത് ചെയ്തു. പിന്നീട് അതായില്ല” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ സാംസൺ പറഞ്ഞു.

നിങ്ങൾ ഒരു ഗെയിം ജയിച്ചാലും തോറ്റാലും, അതിൽ നിന്ന് നിങ്ങൾ പാഠങ്ങൾ ഉൾക്കൊള്ളുന്നു, അതാണ് ഈ ഗെയിമിന്റെ ഭംഗി. ഞങ്ങൾ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തണം. സാംസൺ കൂട്ടിച്ചേർത്തു