സഞ്ജു സാംസണ് 486 റൺസ്, IPL-ൽ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസൺ

Newsroom

Updated on:

ഈ സീസൺ ബാറ്റു കൊണ്ട് സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ഐ പി എൽ സീസൺ ആയിരിക്കുകയാണ്. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ടു എങ്കിലും ഇന്ന് നേടിയ റൺസോടെ സഞ്ജു ഈ ഐ പി എൽ സീസണിൽ 486 റൺസിൽ എത്തി. ഒരു ഐപിഎൽ സീസണിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് ഇതോടെ പിറന്നിരിക്കുകയാണ്.

സഞ്ജു 24 05 07 22 05 39 187

ഐപിഎൽ 2021ൽ 484 റൺസ് എടുത്തത് ആയിരുന്നു സഞ്ജുവിന്റെ ഇതിനു മുന്നേയുള്ള ഏറ്റവും മികച്ച ഐ പി എൽ സീസൺ. ഈ വർഷത്തെ 69.4 എന്ന ശരാശരിയിലും 158.8 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു കളിക്കുന്നത്. അഞ്ച് അർധ സെഞ്ച്വറിയും സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. ഇനി 500 എന്ന നാഴികക്കല്ല് പിന്നിടുക ആകും സഞ്ജുവിന്റെ ലക്ഷ്യം.