സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് പഞ്ചാബിന് എതിരെ, വിജയത്തിലേക്ക് തിരിച്ചുവരണം

Newsroom

സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് ആറാം മത്സരത്തിന് ഇറങ്ങും. ഇന്ന് പഞ്ചാബ് കിംഗ്സ് ആണ് രാജസ്ഥാന്റെ എതിരാളികൾ. അവസാന മത്സരത്തിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ഇന്ന് വിജയ വഴിയിലേക്ക് തിരികെ വരാൻ ആകും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ ബൗളിംഗ് പിഴവുകൾ ആയിരുന്നു രാജസ്ഥാന് തിരിച്ചടിയായത്.

സഞ്ജു 24 04 13 01 27 50 456

ബർഗറും സന്ദീപും ഇന്ന് രാജസ്ഥാൻ ടീമിൽ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു. യശസ്വി ജയ്സ്വാൾ ഫോമിൽ എത്താത്തതിന്റെ ആശങ്ക രാജസ്ഥാന് ഉണ്ട്. ജയ്സ്വാൾ ഫോമിൽ എത്തിയാൽ മാത്രമെ വലിയ സ്കോർ ഉയർത്താൻ രാജസ്ഥാന് ആകൂ. സഞ്ജു സാംസണും പരാഗും മാത്രമാണ് ഇതുവരെ രാജസ്ഥാൻ ബാറ്റർമാരിൽ സ്ഥിരതയാർന്ന കളി കാഴ്ചവെക്കുന്നത്.

എട്ടു പോയിന്റുമായി രാജസ്ഥാൻ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്. അവർ കളിച്ച 5 മത്സരങ്ങളിൽ നാലു ജയിച്ചു. പഞ്ചാബ് കളിച്ച അഞ്ചിൽ ആകെ 2 മത്സരങ്ങൾ മാത്രമെ ജയിച്ചിട്ടുള്ളൂ. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിൽ കാണാം.