“സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകണം, രോഹിതിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റനുമാകണം” – ഹർഭജൻ

Newsroom

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഹർഭജൻ സിംഗ്. സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് അവരുടെ സീസണിലെ ഏഴാം വിജയം നേടിയിരുന്നു. സഞ്ജുവിന്റെ ടീം എട്ട് മത്സരങ്ങൾക്ക് ഇടയിൽ ഏഴും ജയിച്ചു 14 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. സഞ്ജു ഇന്ന് ക്യാപ്റ്റന്റെ പക്വതയോടെയുള്ള ഇന്നിംഗ്സും കളിച്ചു. 38 റൺസുമായി സഞ്ജു പുറത്താകാതെ നിന്നിരുന്നു.

സഞ്ജു 24 04 23 01 00 24 218

ജയ്സ്വാളിനെയും സഞ്ജുവിനെയും പ്രശംസിച്ച ഹർഭജൻ സിംഗ് സഞ്ജു ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തണം എന്നും ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റൻ ആക്കി സഞ്ജുവിനെ കൊണ്ടുവരണം എന്നും പറഞ്ഞു. ട്വിറ്ററിൽ ആയിരുന്നു ഹർഭജന്റെ പ്രതികരണം.

“യശസ്വി ജയ്‌സ്വാളിൻ്റെ ഇന്നിംഗ്സ് ക്ലാസ് പെർമനെന്റ് ആണ് എന്നതിന്റെ തെളിവാണ്. ഫോം താൽക്കാലികവും.” ഹർഭജൻ പറഞ്ഞു.

“ലോകകപ്പിൽ കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും വേണ്ട. സഞ്ജു സാംസൺ T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വരണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത T20 ക്യാപ്റ്റനായും സഞ്ജു സാംസ്ൺ വരണം.” ഹർഭജൻ കുറിച്ചു. ഇന്നത്തെ ഇന്നിംഗ്സോടെ 300നു മുകളിൽ ഈ ഐ പി എല്ലിൽ റൺസ് നേടിയ ഏക കീപ്പറായി നിൽക്കുകയാണ് സഞ്ജു.