“സഞ്ജു പഴയ സഞ്ജുവല്ല, ഈ സഞ്ജുവിനെ എതിരാളികൾ ഭയക്കും” – സിദ്ധു

Newsroom

ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സഞ്ജ് സാംസണെ പ്രശംസയിൽ മൂടി മുൻ ഇന്ത്യൻ താരം നവ്ചോത് സിങ് സിദ്ധു. സഞ്ജു സാംസൺ പഴയ സഞ്ജുവല്ല എന്നും ഏറെ പക്വത നേടിയ തന്റെ ദൗത്യം എന്താണെന്ന് തിരിച്ചറിഞ്ഞ സഞ്ജുവാണെന്നും സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരെ സഞ്ജു കളിച്ച ഇന്നിങ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു സിദ്ധു.

സഞ്ജു 24 05 07 23 47 44 518

25ഉം 30 എടുത്ത് ഔട്ട് ആകുന്ന സഞ്ജു അല്ല ഇത്‌. ഇപ്പോൾ സഞ്ജുവിന്റെ വിക്കറ്റ് ബൗളർമാർ നേടേണ്ടതുണ്ട്. സഞ്ജു വിക്കറ്റ് വെറുതെ കളയുന്നില്ല. സിദ്ധു പറയുന്നു. ബാറ്റു ചെയ്താൽ കളി വിജയിപ്പിച്ച് മാത്രം കളം വിടുന്ന ഒരാളായി സഞ്ജു വളർന്നു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് പഴയ സഞ്ജു സാംസണിൽ നിന്നും പുതിയ സഞ്ജുവിനെ നോക്കുമ്പോൾ ഉള്ള പ്രധാന വ്യത്യാസം എന്നും സിദ്ദു പറഞ്ഞു. ഇന്നലെ സഞ്ജു തന്റെ ഈ ഐ പി എല്ലിലെ അഞ്ചാം അർധ സെഞ്ച്വറി നേടിയിരുന്നു. വിവാദപരമായ പുറത്താകൽ നടന്നില്ലായിരുന്നു എങ്കിൽ സഞ്ജു തന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയിലേക്കും എത്തുമായിരുന്നു.