Picsart 24 04 06 23 35 31 433

“ബട്ട്ലറിനൊപ്പം നിന്നു കൊടുത്താൽ മതി, ബട്ലർ ജയിപ്പിക്കും എന്ന് ഉറപ്പുണ്ടായിരുന്നു” – സഞ്ജു

ജോസ് ബട്ലർ ഫോമിൽ ആയാൽ കളി വിജയിപ്പിച്ചു കൊള്ളും എന്ന് തനിക്കറിയാമായിരുന്നു എന്ന് സഞ്ജു സാംസൺ. ഇന്ന് ആർ സി ബിക്ക് എതിരായ മത്സരശേഷം സംസാരിക്കുകയായിരുന്നു സഞ്ജു സാൻസൺ. ബട്ലറിന് മറുവശത്ത് നിന്നു കൊടുക്കുക എന്നത് മാത്രമായിരുന്നു തന്റെ ജോലി എന്ന് തനിക്കറിയാമായിരുന്നു. പവർ പ്ലേ കഴിഞ്ഞാൽ പിന്നെ ബട്ലർ ഞങ്ങളെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. തനിക്ക് കളി ഒരു സൈഡിൽ നിന്ന് കാണുക മാത്രമേ ജോലിയുണ്ടായിരുന്നുള്ളൂ. സഞ്ജു പറഞ്ഞു.

ഇന്ന് സഞ്ജുവും ബട്ട്ലറും ചേർന്നുള്ള കൂട്ടുകെട്ടാണ് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത്. സഞ്ജു സാംസൺ 69 റൺസ് എടുത്തപ്പോൾ ബട്ട്ലർ സെഞ്ച്വറിയുമായി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 148 റൺസിന്റെ കൂട്ടുകെട്ടായിരുന്നു പടുത്തത്.

190ന് താഴെയുള്ള ഏത് സ്കോറും ചെയ്സ് ചെയ്യാമെന്ന് വിശ്വാസമുണ്ടായിരുന്നു എന്നും അതിനുള്ള ബാറ്റിംഗ് ലൈനപ്പ് തങ്ങൾക്ക് ഉണ്ട് എന്നും സഞ്ജു പറഞ്ഞു. രാജസ്ഥാന്റെ ബാറ്റിംഗ് സൈഡും ബോളിംഗ് സൈഡും ഒരുപോലെ മികച്ചതാണെന്നും. ബോളിംഗ് സൈഡ് ആണ് ബാറ്റിംഗ് സൈഡിനെക്കാൾ ഒരു പടി മുന്നിൽ എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version