Picsart 24 04 07 01 42 01 246

സഞ്ജുവിന്റെ ബൗൾ ചെയ്യാനുള്ള തീരുമാനം ആണ് രാജസ്ഥാനെ ജയിപ്പിച്ചത് എന്ന് ഫാഫ് ഡുപ്ലസിസ്

സഞ്ജു സാംസന്റെ ടോസ് നേടി ബൗൾ ചെയ്യാനുള്ള തീരുമാനമാണ് രാജസ്ഥാനെ വിജയിക്കാൻ സഹായിച്ചത് എന്ന് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. ജയ്പൂരിൽ വച്ച് നടന്ന മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത് എന്ന് മത്സരശേഷം ഫാഫ് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 183 റൺസായിരുന്നു എടുത്തിരുന്നത്. ആദ്യ ഇന്നിംഗ്സിൽ വളരെ വിചിത്രമായാണ് പിച്ച് പെരുമാറിയതെന്നും ബാറ്റ് ചെയ്യാൻ വളരെ പ്രയാസമായിരുന്നു എന്നും ഫാഫ് പറഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് എളുപ്പമായി. പിച്ച് ഏറെ മെച്ചപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ടോസാണ് നിർണായകമായത് എന്ന് വിലയിരുത്തണം. അദ്ദേഹം പറഞ്ഞു.

195 എങ്കിലും ആദ്യ ഇന്നിംഗ്സിൽ നേടണം ആയിരുന്നു. ഞങ്ങൾക്ക് പത്ത് റൺസോളം കുറവായിരുന്നു. ഫാഫ് പറഞ്ഞു.

Exit mobile version