അബ്ദുള്‍ സമദ് ലക്നൗവിൽ, വിജയ് ശങ്കര്‍ ചെന്നൈ നിരയിൽ

Sports Correspondent

ഐപിഎലില്‍ മികച്ച ലേലത്തുക ലഭിച്ച് അബ്ദുള്‍ സമദ്. ഇന്ന് നടന്ന ലേലത്തിൽ 4.20 കോടി രൂപയ്ക്കാണ് അബ്ദുള്‍ സമദിനെ ലക്നൗ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള പവര്‍ ഹിറ്റര്‍ക്കായി ആദ്യം രംഗത്തെത്തിയത് ആര്‍സിബിയാണ്. പിന്നീട് ലക്നൗവും പഞ്ചാബും രംഗത്തെത്തിയെങ്കിലും ഒടുവിൽ പഞ്ചാബിനെ മറികടന്ന് ലക്നൗ സമദിനെ ടീമിലേക്ക് എത്തിച്ചു.

Vijayshankar

30 ലക്ഷം അടിസ്ഥാന വിലയുള്ള വിജയ് ശങ്കര്‍ക്കായി ചെന്നൈയാണ് ആദ്യം രംഗത്തെത്തിയത്. ഗുജറാത്തിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടുവെങ്കിലും ഒടുവിൽ ചെന്നൈ താരത്തിനെ സ്വന്തമാക്കി.