ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ ട്രിനിഡാഡിൽ തന്റെ തുടര്‍ച്ചയായ രണ്ടാം ടി20 ശതകം നേടിയെങ്കിലും ദുബായിയിൽ നടന്ന ഐപിഎൽ ലേലത്തിൽ ഫിൽ സാള്‍ട്ടിന് നിരാശയായിരുന്നു ഫലം. തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവഗണിച്ചതിൽ കൺഫ്യൂഷന്‍ ഉണ്ടെന്നാണ് ഫിൽ സാള്‍ട്ട് പറുന്നത്.
57 പന്തിൽ നിന്ന് 119 റൺസ് നേടിയ ഫിൽ സാള്‍ട്ടിന്റെ പ്രകടനം ഐപിഎൽ ലേലത്തിന് ശേഷമായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം താന്‍ ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തതെന്നാണ് സാള്‍ട്ടിന്റെ പ്രതികരണം. 2 കോടിയ്ക്ക് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആണ് താരത്തെ സ്വന്തമാക്കിയത്.
9 മത്സരങ്ങളിൽ നിന്ന് 163.91 സ്ട്രൈക്ക് റേറ്റിൽ 218 റൺസാണ് താരം നേടിയത്. ഇത്തവണ 1.5 കോടിയായി തന്റെ അടിസ്ഥാന വില സാള്‍ട്ട് കുറച്ചിരുന്നു. 19 സിക്സുകളാണ് താരം കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളിലായി നേടിയത്. എന്നിട്ടും താരത്തിനായി ആവശ്യക്കാരെത്തിയില്ല എന്നതും കൺഫ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് സാള്‍ട്ട് വ്യക്തമാക്കി.