മുംബൈയ്ക്ക് അനായാസ വിജയം, റയാന്‍ റിക്കൽട്ടണ് അര്‍ദ്ധ ശതകം

Sports Correspondent

Ryanrickleton
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ അനായാസ വിജയം കരസ്ഥമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 116 റൺസിന് ഒതുക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 12.5 ഓവറിലാണ് മുംബൈ മറികടന്നത്. റയാന്‍ റിക്കൽട്ടൺ നേടിയ മികവുറ്റ അര്‍ദ്ധ ശതകം ആണ് മുംബൈയുടെ വിജയം വേഗത്തിലാക്കിയത്.

താരം പുറത്താകാതെ 41 പന്തിൽ 62 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 9 പന്തിൽ നിന്ന് 27 റൺസ് നേടി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ (13), വിൽ ജാക്സ് (16) എന്നിവരുടെ വിക്കറ്റുകള്‍ ആണ് മുംബൈയ്ക്ക് നഷ്ടമായത്. ഈ രണ്ട് വിക്കറ്റും നേടിയത് ആന്‍ഡ്രേ റസ്സൽ ആണ്.