രാജസ്ഥാൻ റോയൽസിൽ മലയാളി ബന്ധം പുനഃസ്ഥാപിച്ച് വിഘ്നേഷ് പുത്തൂർ! 30 ലക്ഷം

Newsroom

Updated on:

Resizedimage 2025 12 16 17 42 15 1


ഐപിഎൽ 2026 മിനി ലേലത്തിൽ യുവ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് (ആർആർ) തങ്ങളുടെ നിര ശക്തിപ്പെടുത്തി. മറ്റ് ഫ്രാഞ്ചൈസികളൊന്നും ലേലത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ആർആർക്ക് ഈ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞു.

Resizedimage 2025 12 16 17 42 05 1

ഈ സീസണിന് മുന്നോടിയായി മുൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ട്രേഡ് ചെയ്യപ്പെട്ടതിന് ശേഷം റോയൽസ് ക്യാമ്പിൽ നഷ്ടപ്പെട്ട മലയാളി ബന്ധം ഈ നീക്കത്തിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ വിഘ്നേഷ് മുംബൈ ഇന്ത്യൻസിനായി തകർപ്പൻ പ്രകടനം നടത്തി ഏവരെയും ഞെട്ടിച്ചിരുന്നു.