നേരത്തെ ഇറങ്ങണം എന്നാഗ്രഹമുണ്ട്, പക്ഷെ രാജസ്ഥാൻ ഏൽപ്പിക്കുന്ന റോളിൽ കളിക്കും – പവൽ

Newsroom

രാജസ്ഥാൻ റോയൽസിനെ ഇന്നലെ വിജയത്തിലേക്ക് എത്തിച്ച വെസ്റ്റിൻഡീസ് താരം റോവ്മൻ പവൽ ആർ സി ബിക്ക് എതിരെ താൻ ഇറങ്ങുമ്പോൾ അത്ര പ്രയാസമുള്ള സാഹചര്യം ആയിരുന്നില്ല എന്ന് പറഞ്ഞു. താൻ സമ്മർദ്ദം കുറക്കാനും പോസിറ്റീവ് ആയി കളിക്കാനും ആണ് ശ്രമിച്ചത് എന്നും പവൽ പറഞ്ഞു. 8 പന്തിൽ നിന്ന് 16 റൺസ് എടുത്ത് പവൽ ഇന്നലെ പുറത്താകാതെ നിന്നിരുന്നു.

പവൽ 24 05 23 01 05 40 099

“ഇറങ്ങുമ്പോൾ സാഹചര്യം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. നിങ്ങൾക്ക് പന്ത് ബാറ്റിൽ തട്ടിക്കേണ്ട സാഹചര്യമായിരുന്നു, ഞാൻ സമ്മർദ്ദം കുറക്കാൻ ആണ് ശ്രമിച്ചത്.” – പവൽ പറഞ്ഞു.

“എൻ്റെ കാര്യമാണെങ്കിൽ ഞാൻ അത് അൽപ്പം നേരത്തെ ഇറങ്ങാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ടീമിന് അതല്ല എന്നിൽ നിന്ന് ആവശ്യം. ഞങ്ങൾക്ക് ഗുണനിലവാരമുള്ള ബാറ്റർമാർ മുന്നിൽ ഉണ്ട്. ഈ റോൾ ടീമിനായി സ്വീകരിക്കണം, ഈ റോളിൽ കൂടുതൽ സംഭാവന ടീമിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” പവൽ പറഞ്ഞു.

ഇന്നലെ നാലു ക്യാച്ചുകളും പവൽ എടുത്തിരുന്നു. ഫാഫിനെയും കോഹ്ലിയെയും പോലുള്ളവർ ബാറ്റു ചെയ്യുമ്പോൾ ആ ക്യാച്ച് എല്ലാം എന്നിലേക്ക് എത്തണം എന്നാണ് ഞാൻ ആഗ്രഹിക്കാർ എന്നും ആ ക്യാച്ചുകൾ വിടാൻ തനിക്ക് ആകില്ല എന്നും പ പറഞ്ഞു.