Picsart 24 04 30 18 05 11 640

സഞ്ജു ഉള്‍പ്പെടെ രാജസ്ഥാന്‍ നിലനിര്‍ത്തിയ ആറ് താരങ്ങള്‍ ആരെന്ന് അറിയാം

ഐപിഎൽ മെഗാ ലേലത്തിന് മുമ്പായി രാജസ്ഥാന്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഏവരും പ്രതീക്ഷിച്ച പോലെ സഞ്ജു സാംസണും യശസ്വി ജൈസ്വാളും നിലനിര്‍ത്തിയ താരങ്ങളിൽ ഉള്‍പ്പെടുന്നു.

ധ്രുവ് ജുറേൽ, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം ഷിമ്രൺ ഹെറ്റ്മ്യറും ടീമില്‍ നിലനിര്‍ത്തപ്പെടുന്നുണ്ട്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ ജോസ് ബട്‍ലറെ ടീം നിലനിര്‍ത്തിയിട്ടില്ല.

ലേലത്തിൽ RTM ഓപ്ഷന്‍ ഉപയോഗിക്കുവാന്‍ രാജസ്ഥാന്‍ റോയൽസിനാവില്ല. സഞ്ജുവിന് 18 കോടി രൂപയാണ് ഫ്രാഞ്ചൈസി വിലയിട്ടിരിക്കുന്നത്. ജൈസ്വാളിനും 18 കോടിയാണ് വില നൽകിയിരിക്കുന്നത്.

റിയാന്‍ പരാഗ്, ധ്രുവ് ജുറേൽ എന്നിവര്‍ക്ക് 14 കോടി വീതവും ഷിമ്രൺ ഹെറ്റ്മ്യറിനു 11 കോടിയും ഫ്രാഞ്ചൈസി നൽകും. 4 കോടി രൂപയ്ക്കാണ് സന്ദീപ് ശര്‍മ്മയെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

Exit mobile version