Picsart 24 05 22 00 19 49 828

കെകെആർ നിലനിർത്തിയത് ഈ 5 താരങ്ങളെ, ശ്രേയസ് അയ്യറിനെ ഒഴിവാക്കി

ഐപിഎൽ 2025നായി നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യറിനെ കെ കെ ആർ ഒഴിവാക്കി. ശ്രേയസ് ഇനി മെഗാ ലേലത്തിന്റെ ഭാഗമാകും.

നിലനിർത്തിയ കളിക്കാരിൽ വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റർ ആന്ദ്രെ റസ്സൽ (12cr) ആണ് ഒന്നാമത്. ബാറ്റും ബോളും ഉപയോഗിച്ച് ഗെയിമുകൾ മാറ്റാനുള്ള മാച്ച് വിന്നിംഗ് കഴിവിന് പേരുകേട്ട റസ്സൽ കെകെആറിൻ്റെ അവസാന സീസണുകളികെ അവിഭാജ്യ ഘടകമാണ്.

സുനിൽ നരെയ്ൻ (12Cr) ആണ് രണ്ടാമത്തെ താരം നരെയ്ൻ്റെ അനുഭവപരിചയവും ഒപ്പം കഴിഞ്ഞ സീസണിൽ ഓപ്പണറായി എത്തി അദ്ദേഹം നടത്തിയ പ്രകടനവും അദ്ദേഹത്തെ നിലനിർത്തുന്നതിൽ പ്രധാനമായി. റിങ്കു (13CR) ആണ് കൊൽക്കത്ത നിലനിർത്തുന്ന നാലാമത്തെ താരം.

യുവ പ്രതിഭയായ ഹർഷിത് റാണയെ (4cr) നിലനിർത്താനും കെ കെ ആർ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ കെ കെ ആർ ബൗളിംഗ് അറ്റാക്കിനെ നയിച്ചത് ഹർഷിത് ആയിരുന്നു. ഓൾറൗണ്ടർ ആയ രമൺദീപ് സിംഗ് (4cr) നിലനിർത്തൽ പട്ടിക പൂർത്തിയാക്കി.

Exit mobile version