ഇന്നലെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ സഞ്ജു സാംസൺ നയിക്കുന്ന ടീമിന്റെ ഐപിഎൽ പ്ലേഓഫ് യോഗ്യത സാധ്യത മങ്ങിയിരിക്കുകയാണ്. ഇനി ശരിക്കും രാജസ്ഥാന്റെ കയ്യിലല്ല അവരുടെ പ്ലേ ഓഫ് യോഗ്യത കിടക്കുന്നത്.
.
വെള്ളിയാഴ്ച ധർമ്മശാലയിൽ നടക്കുന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം വലിയ മാർജിനിൽ ജയിക്കുകയും മറ്റു ഫലങ്ങൾ എല്ലാം തങ്ങൾക്ക് അനുകൂലമാകും എന്ന് ഉറപ്പിക്കുകയും ചെയ്താലെ രാജസ്ഥാമ് എന്തെങ്കിലും പ്രതീക്ഷ ഉള്ളൂ. ഇപ്പോൾ രാജസ്ഥാൻ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഈ നിമിഷം, മുംബൈ ഇന്ത്യൻസ് (12 മത്സരങ്ങളിൽ 14 പോയിന്റ്), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (12 മത്സരങ്ങളിൽ 13 പോയിന്റ്), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (12 മത്സരങ്ങളിൽ 12 പോയിന്റ്), പഞ്ചാബ് കിംഗ്‌സ് (12 മത്സരങ്ങളിൽ 12 പോയിന്റ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ( 12 മത്സരങ്ങളിൽ 12 പോയിന്റ്) സൺറൈസേഴ്‌സ് ഹൈദരാബാദ് (11 മത്സരങ്ങളിൽ 8 പോയിന്റ്) എന്നിവരും പ്ലേ ഓഫ് പ്രതീക്ഷയിൽ നിൽക്കുകയാണ്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും സൺറൈസേഴ്‌സ് ഹൈദരാബാദിനുമെതിരെ മുംബൈ ഇന്ത്യൻസ് തോൽക്കണം. ലഖ്‌നൗവ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന ലീഗ് മത്സരം തോൽക്കണം. ആർസിബി അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ, അതായത് സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവയ്‌ക്കെതിരെ തോൽക്കണം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ തോൽപ്പിക്കണം. ഇതിനൊപ്പം KKR, SRH എന്നി ടീമുകളുടെ മത്സരം എന്താകും എന്ന് കണ്ടറിയുകയും വീണം. ഇവയൊക്കെ നടന്നാൽ റൺ റേറ്റിന്റെ കൂടെ മികവ് ഉണ്ടെങ്കിൽ രാജസ്ഥാന് പ്ലേ ഓഫിൽ കയറാം. ഇത്രയും കാര്യങ്ങൾ ഒരുമിച്ച് സംഭവിക്കാൻ രാജസ്ഥാന് ചില്ലറ ഭാഗ്യം ഒന്നും പോര.