ഓപ്പണർമാരും പിന്നെ ഹെറ്റ്മയറും, രാജസ്ഥാന് മികച്ച സ്കോർ

Newsroom

ഡെൽഹി ക്യാപിറ്റൽസിന് എതിരെ മികച്ച സ്കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ഉയർത്തി. ഇന്നും ഓപ്പണർമാരായ ബട്ലറും ജൈസാളും മികച്ച തുടക്കമാണ് നൽകിയത്. 25 പന്തിൽ തന്റെ 50 പൂർത്തിയാക്കിയ ജൈസാൾ 31 പന്തിൽ 60 റൺസ് എടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും ജൈസാൾ പറത്തി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 98 റൺസ് വരെ നീണ്ടു നിന്നും.

രാജസ്ഥാ 23 04 08 17 12 24 097

വൺ ഡൗണായി എത്തിയ സഞ്ജു സാംസൺ റൺ ഒന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന പരാഗ് 7 റൺസ് എടുത്തും പുറത്തായി. ഇതോടെ റൺ റേറ്റ് കുറഞ്ഞു. ബട്ലറും ഹിട്മയറും അവസാനം ആക്രമിച്ചു കളിച്ചു. ബട്ലർ 51 പന്തിൽ നിന്ന് 79 റൺസ് എടുത്തു. 11 ഫോറും ഒരു സിക്സും ബട്ലർ അടിച്ചു.

20 പന്തിൽ 39 അടിച്ച് ഹെറ്റ്മയർ രാജസ്ഥാനെ നല്ല സ്കോറിലേക്ക് തന്നെ കൊണ്ടു പോയി. ഡെൽഹിക്ക് വേണ്ടി മുകേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി ‌