അവസാന പന്തിൽ 4 അടിച്ച് റാഷിദ് ഖാൻ ഹീറോ!! രാജസ്ഥാന് ആദ്യ പരാജയം

Newsroom

Picsart 24 04 10 23 49 33 891
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ സീസണിലെ വിജയകുതിപ്പ് അവസാനിച്ചു. ഇന്ന് ജയ്പൂരിൽ വെച്ച് ഗുജറാത്ത് ടൈറ്റൻസിനെ നേരിട്ട രാജസ്ഥാൻ റോയൽസ് അവസാന പന്തിൽ ആണ് പരാജയപ്പെട്ടത്‌. 197 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ അവസാന പന്തിൽ ഫോർ അടിച്ച് റാഷിദ് ഖാൻ വിജയിപ്പിക്കുക‌ അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ രാജസ്ഥാന്റെ ആദ്യ പരാജയമാണിത്.

Picsart 24 04 10 23 05 32 277

ഇന്ന് ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. അവരുടെ ഓപ്പണർമാരായ ഗില്ലും സായ് സുദർശനും ചേർന്ന് 64 റൺസ് എടുത്തു. എന്നാൽ കുൽദീപ് സെനിന്റെ മികച്ച ബൗളിംഗ് കളി രാജസ്ഥാനിലേക്ക് തിരിച്ചു. തന്റെ ആദ്യ 2 ഓവറിൽ 3 വിക്കറ്റുകൾ വീഴ്ത്താം കുൽദീപിനായി. 35 റൺസ് എടുത്ത സായ് സുദർശൻ, 4 റൺസ് എടുത്ത വെയ്ഡ്, 1 റൺ എടുത്ത അഭിനവ് മനോഹർ എന്നിവരെ ആണ് കുൽദീപ് സെൻ പുറത്താക്കിയത്‌.

പിന്നീട് വന്ന വിജയ്ശങ്കർ 10 പന്തിൽ നിന്ന് 16 റൺസ് എടുത്ത് ചാഹലിന്റെ പന്തിൽ പുറത്തായി‌. അപ്പോഴും ഒരു വശത്ത് ക്യാപ്റ്റൻ ഗിൽ ഉണ്ടായിരുന്നു. അവസാന 5 ഓവറിൽ 73 റൺസ് ആയിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്.

സഞ്ജു 24 04 10 23 22 28 045

44 പന്തിൽ നിന്ന് 72 റൺസ് എടുത്ത ഗില്ലിനെ സഞ്ജുവിന്റെ ഒരു സൂപ്പർ സ്റ്റമ്പിംഗിന്റെ മികവിൽ ചാഹൽ പുറത്താക്കി. 6 ഫോറും 2 സിക്സും ആണ് ഗില്ലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. അവസാന 3 ഓവറിൽ 42 റൺസിലേക്ക് ഗുജറാത്ത് ലക്ഷ്യം കുറച്ചു. ഷാരൂഖ് ഖാനും തെവാതിയയും ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്.

18ആം ഓവറിൽ ആവേശ് ഖാൻ 14 റൺസ് എടുത്ത ഷാരൂഖ് ഖാനെ പുറത്താക്കി. ആകെ 7 റൺസ് മാത്രമെ ആവേശ് ഖാൻ വിട്ടുകൊടുത്തുള്ളൂ. ഗുജറാത്തിന് ജയിക്കാൻ അവസാന 2 ഓവറിൽ 35 റൺസ്. കുൽദീപ് എറിഞ്ഞ 19ആം ഓവറിൽ 20 റൺസ് വന്നു. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാ‌ൻ 15 റൺസ്.

ആവേശ ഖാൻ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ റാഷിദ് ഖാൻ 4 അടിച്ചു. 5 പന്തിൽ 11 റൺസ്. അടുത്ത പന്തിൽ 2 റൺസ്. ജയിക്കാൻ 4 പന്തിൽ 9. അടുത്ത പന്തിൽ എഡ്ജിൽ തട്ടി 4. 3 പന്തിൽ 5 ആയി കളി ഗുജറാത്തിന്റെ കൈകളിൽ. അടുത്ത പന്തിൽ സിംഗിൾ. 2 പന്തിൽ 4 റൺസ്. തെവാത്തിയ സ്ട്രൈക്കിൽ. മിഡോഫിനു മുകളിലൂടെ അടിച്ച പന്ത് ബട്ലർ ബൗണ്ടറിയിൽ നിന്ന് സേവ് ചെയ്തു. മൂന്നാമത് ഓടാൻ ശ്രമിച്ച തെവാതിയ റണ്ണൗട്ട്.

അവസാന പന്തിൽ ഗുജറാത്തിന് ജയിക്കാൻ 2 റൺസ്. സമനിലയ്ക്ക് 1 റൺ. അവസാന പന്ത് ഫോർ അടിച്ച് റാഷിദ് ഗുജറാത്തിനെ ജയത്തിൽ എത്തിച്ചു. 11 പന്തിൽ 24 റൺസ് അടിച്ചാണ് റാഷിദ് പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റൺസ് ആണ് നേടിയത്. ഒരു ഘട്ടത്തിൽ 42/2 എന്ന നിലയിലായിരുന്ന രാജസ്ഥാനെ സഞ്ജു സാംസൺ – റിയാന്‍ പരാഗ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 130 റൺസ് നേടിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.  മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ രാജസ്ഥാന്‍ നേടിയത്. സഞ്ജു 38 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 5 പന്തിൽ 13 റൺസ് നേടി ഇന്നിംഗ്സിന്റെ അവസാനം വേഗത നൽകി.

സഞ്ജുപരാഗ്

യശസ്വി ജൈസ്വാള്‍ 19 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ ടീം സ്കോര്‍ 4.2 ഓവറിൽ 32 റൺസായിരുന്നു. ജോസ് ബട്‍ലര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി 10 പന്തിൽ 8 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് നായകന്‍ സഞ്ജു സാംസണ് കൂട്ടായി എത്തിയ റിയാന്‍ പരാഗ് തന്റെ ടൂര്‍ണ്ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. താരത്തിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പും വ്യക്തിഗത സ്കോര്‍ 6 റൺസിലും നിൽക്കുമ്പോളും

34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച താരത്തിനൊപ്പം സഞ്ജുവും 31 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ചു. 78 പന്തിൽ 130 റൺസ് കൂട്ടുകെട്ട് രാജസ്ഥാനെ 172 റൺസിലേക്കാണ് എത്തിച്ചത്. 48 പന്തിൽ 76 റൺസാണ് റിയാന്‍ പരാഗ് നേടിയത്. മോഹിത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.