RCB എലിമിനേറ്ററിൽ രാജസ്ഥാനെ തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ RR-നെ RCB തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര. ആർസിബി തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചാണ് പ്ലേ ഓഫിലേക്ക് എത്തുന്നത്. കാര്യങ്ങൾ എല്ലാം അവർക്ക് അനുകൂലമായാണ് പോകുന്നത് എന്നും അതുകൊണ്ട് വിജയ സാധ്യത ആർ സി ബിക്ക് ആണെന്നും ആകാശ് ചോപ്ര പറഞ്ഞു.

RCB 24 05 20 00 06 22 878

“RCB vs RR – ഒരു രാജകീയ ഏറ്റുമുട്ടൽ ആയിരിക്കും. ഹൈദരാബാദ് അപകടകരമായ ടീമായതിനാൽ അവർ എലിമിനേറ്ററിൽ ഇല്ലാത്തത് ആർ സി ബിക്ക് നല്ലാതായി. എല്ലാം ഓരോന്നായി ആർസിബിക്ക് അനുകൂലമായി പോകുന്നുവെന്ന് എനിക്ക് തോന്നുന്നു. ആർസിബിക്ക് ഹൈദരാബാദിനെ തോൽപ്പിക്കാൻ കഴിയില്ല എന്നല്ല, എന്നിരുന്നാലും, രാജസ്ഥാൻ റോയൽസിനെ ആകും ആർ സി ബിയും ആഗ്രഹിക്കുന്നത്., ”ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എലിമിനേറ്റർ കളിക്കുന്ന സന്തോഷത്തിലാണ് ആർസിബി. 11 വർഷത്തെ എലിമിനേറ്റർ ചരിത്രത്തിൽ മൂന്നാമതോ നാലാമതോ ഫിനിഷ് ചെയ്ത ടീം ഒരിക്കൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.” ചോപ്ര കൂട്ടിച്ചേർത്തു.

“മെയ് മാസത്തിൽ രാജസ്ഥാൻ ഒരു മത്സരം പോലും ജയിച്ചിട്ടില്ലെന്നതാണ് സത്യം. ആദ്യ ഒമ്പത് കളികളിൽ എട്ട് വിജയങ്ങൾ, അതിനുശേഷം ഒന്നു പോലും ജയിച്ചില്ല. അതുകൊണ്ട് ആർ സി ബി രാജസ്ഥാനെ തോൽപ്പിക്കും എന്നാണ് വിശ്വാസം” ചോപ്ര പറഞ്ഞു.