1.5 കോടി ജേസണ്‍ റോയ് ഡല്‍ഹിയില്‍

Sports Correspondent

അടുത്തിടെ ഇംഗ്ലണ്ടിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ജേസണ്‍ റോയിയെ സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിച്ച താരത്തെ 1.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ടീമിലെത്തിച്ചിരിക്കുന്നത്. ഗംഭീര്‍, മാക്സ്വെല്‍ എന്നിവര്‍ക്ക് പുറമേ ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്തും അടങ്ങിയ ഡല്‍ഹി നിര ബാറ്റിംഗില്‍ ശക്തരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial