Picsart 24 03 30 21 02 53 094

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിക്ക് പരിക്ക്

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസിന് പരിക്കാണ് എന്ന് റിപ്പോർട്ടുകൾ. ഈസ്റ്റ് ബംഗാളിന് എതിരായ അവസാന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ഫിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. ഇത് പരിക്ക് കാരണമാണെന്നാണ് റിപ്പോർട്ട്. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിനായി ഗുവാഹത്തിലേക്ക് ദിമി യാത്ര ചെയ്തിട്ടുമില്ല.

അവസാനം രണ്ടു മത്സരങ്ങളിലും ദിമി കളിക്കില്ല എന്നാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്. പരിക്ക് എത്ര മാത്രം വലുതാണെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ എപ്പോൾ താരം പരിക്ക് മാറി തിരികെയെത്തും എന്നും അറിയില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് മത്സരത്തിനു മുമ്പ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് ദിമി തിരിച്ചുവരുമെന്നാണ് ആരാധകരും ക്ലബും പ്രതീക്ഷിക്കുന്നത്‌.

ദിമി മാത്രമല്ല ജസ്റ്റിനും പരിക്കേറ്റ് പുറത്താണ്. ജസ്റ്റിന് ജംഷദ്പൂരിന് എതിരായ മത്സരത്തിലായിരുന്നു പരിക്കേറ്റത്. അന്നുമുതൽ താരം കളിക്കുന്നില്ല. ജസ്റ്റിൻ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തും എന്നു തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത് .ഇരുവരും ഒരുമിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തിൽ പ്രതീക്ഷകൾ ഉണ്ടാകും

Exit mobile version