ഐപിഎല്ലിൽ ഇപ്പോൾ മോശം ഫോമിൽ ഉള്ള രോഹിത് ശർമ്മയെ വിമർശിക്കുന്നവർ ക്ഷമ പാലിക്കണം എന്ന് ടോം മൂഡി. ഒരു ബാറ്റർ എന്ന നിലയിൽ തിളങ്ങുന്നില്ല എങ്കിലും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ രോഹിതിന്റെ സംഭാവനകൾ വലുതാണെന്ന് മൂഡി പറയുന്നു. തന്റെ അവസാന മൂന്ന് ഇന്നിംഗ്സുകളിൽ 2, 3, 0 എന്നിങ്ങനെ ആയിരുന്നു രോഹിതിന്റെ സ്‌കോറുകൾ.
“മുംബൈ ഇന്ത്യൻസിന് മികച്ച ബാറ്റിംഗ് ഡെപ്ത് ഉള്ളപ്പോൾ, രോഹിത് ശർമ്മയെ പോലെയുള്ള ഒരാളോട് നിങ്ങൾക്ക് ക്ഷമിക്കാം. അദ്ദേഹം ഫോമിൽ എത്താനായി കാത്തിരിക്കാം, കാരണം അദ്ദേഹം ക്യാപ്റ്റൻ എന്ന നിലയിൽ കുറേ മൂല്യങ്ങൾ ടീമിന് നൽകുന്നുണ്ട്.” മൂഡി പറഞ്ഞു.
എംഎസ് ധോണിയെ നിങ്ങൾ നോക്കൂ. സിഎസ്‌കെയ്‌ക്ക് വേണ്ടി അദ്ദേഹം ബാറ്റിംഗിൽ ഒന്നോ രണ്ടോ കളിയിലെ സംഭാവനകൾ ചെയ്തിട്ടുള്ളൂ. രോഹിത് ശർമ്മയ്ക്ക് ബാറ്റ്സ്മാനേക്കാൾ കൂടുതൽ ഗുണം ടീമിന് നൽകുന്നുണ്ട്. അദ്ദേഹം ഒരു ലീഡറാണ്. അദ്ദേഹം ഒന്നിലധികം കിരീടങ്ങൾ നേടിയ ക്യാപ്റ്റനാണ്,” മൂഡി കൂട്ടിച്ചേർത്തു.