ഐപിഎൽ കളിക്കുന്ന ഇന്ത്യയുടെ ദേശീയ ടീം അംഗങ്ങൾ അവരുടെ ജോലിഭാരം കുറക്കണം എന്നും അവരുടെ ശരീരം നന്നായി നോക്കണം എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകകപ്പ് കളിക്കുന്ന കളിക്കാരുടെ ജോലിഭാരം നോക്കാനുള്ള ഉത്തരവാദിത്തം ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസികൾ ആണ് ഇനി ആ താരങ്ങളുടെ ഉടമകൾ എന്നും രോഹിത് പറയുന്നു.
ജോലിഭാരം നിരീക്ഷിക്കേണ്ടത് കളിക്കാരും ഐപിഎൽ ഫ്രാഞ്ചൈസികളുമാണെന്നും രോഹിത് ശർമ്മ പറഞ്ഞു, കളിക്കാരെ ഫിറ്റാക്കി നിർത്താൻ ഇന്ത്യൻ ടീം ഐ പി എൽ ടീമുകൾക്ക് ടീമുകൾക്ക് നിർദ്ദേം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരങ്ങൾ എല്ലാം പ്രായപൂർത്തി ആയ ആൾക്കാർ ആണ് അവർക്ക് അവരുടെ ശരീരം നോക്കാൻ അറിയാം എന്നും രോഹിത് പറഞ്ഞു. താരങ്ങൾക്ക് ഐ പി എല്ലിന് ഇടയിൽ വേണം എങ്കിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇടവേള എടുക്കാം എന്നാൽ അത് അവർ ചെയ്യുമോ എന്ന് തനിക്ക് അറിയില്ല എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.