റിഷഭ് പന്തിന് ഐ പി എല്ലിൽ കളിക്കാം. പന്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ദേശീയ മാധ്യമമായ Sportstak റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് (എൻസിഎ) മാച്ച് റെഡി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഡൽഹി ക്യാപിറ്റൽസിൻ്റെ (ഡിസി) ഋഷഭ് പന്ത് ഐ പി എല്ലിൽ കളിക്കും എന്ന് Sportstak പറയുന്നു.
എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ വന്നിട്ടില്ല. കാറപകടം നടന്ന ശേഷം ഇതുവരെ പന്ത് ക്രിക്കറ്റ് കളിച്ചിട്ടില്ല. പന്ത് ഇപ്പോൾ ഐപിഎൽ 2024-ൻ്റെ ഏതാനും പരസ്യ ഷൂട്ടുകളിൽ തിരക്കിലാണ്. അത് കഴിഞ്ഞ് പന്ത് ഡി സി ക്യാമ്പിൽ എത്തും. ആദ്യ മത്സരം മുതൽ ക്യാപ്റ്റൻ ആയി പന്ത് ഡെൽഹിക്ക് ഒപ്പം ഉണ്ടാകും എന്നാണ് ഇപ്പോഴും പ്രതീക്ഷ.
ഈ സീസണിൽ റിഷഭ് പന്ത് ബാറ്റർ ആയി മാത്രമാകും കളിക്കുക. കീപ്പ് ചെയ്യാൻ സാധ്യതയില്ല.