ഇന്ന് റിഷഭ് പന്തിന്റെ തിരിച്ചുവരവ്!! ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിന് എതിരെ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റിഷഭ് പന്തിന്റെ തിരിച്ചുവരവ് കാണാൻ കഴിയും. ഇന്ന് പഞ്ചാബ് കിംഗ്സിന് എതിരായ എവേ മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസ് ഇറങ്ങുമ്പോൾ ക്യാപ്റ്റൻ ആയി റിഷഭ് പന്ത് ഉണ്ടാകും. വൈകിട്ട് 3.30നാകും മത്സരം നടക്കുക. ഒന്നര വർഷത്തിനു ശേഷമുള്ള റിഷഭ് പന്തിന്റെ മടക്കം തന്നെയാകും ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം.

റിഷഭ് 24 03 19 22 04 42 656

ക്യാപ്റ്റൻ ആയി തന്നെ റിഷഭ് ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. എന്നാൽ പന്ത് വിക്കറ്റ് കീപ്പർ ആകുമോ എന്ന് സംശയമാണ്. പരിക്കിൽ നിന്ന് തിരികെവരുന്ന സമയം ആയതിനാൽ റിഷഭ് പന്തിനെ വളരെ കരുതലോടെയാകും ഡെൽഹി മാച്ച് ഫിറ്റ്നസിലേക്ക് കൊണ്ടുവരിക.

ഇന്ന് ഈ മത്സരം കൂടാതെ രാത്രി ഒരു മത്സരം കൂടെ ഉണ്ട്. കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടും. 7.30നാകും ഈ മത്സരം ആരംഭിക്കുക.