Picsart 24 04 13 01 09 31 645

ഈ വിജയം ആശ്വാസം ആണെന്ന് റിഷഭ് പന്ത്

ഇന്നലെ ലഖ്നൗ സൂല്ലർ ജയന്റ്സിനെതിരായ വിജയം ആശ്വാസം നൽകുന്നു എന്ന് ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ഡെൽഹി ക്യാപിറ്റൽസിന്റെ സീസണിലെ രണ്ടാം വിജയം മാത്രമായിരുന്നു ഇത്.

“ഈ വിജയം ചെറിയ ആശ്വാസമാണ്, ഞങ്ങൾക്ക് ഒരു വിജയം ആവശ്യമായിരുന്നു. ചാമ്പ്യന്മാരെപ്പോലെ ചിന്തിക്കണം എന്നും ഞങ്ങൾ കഠിനമായി പോരാടണം എന്നും ഞാൻ ടീമിനോട് പറഞ്ഞു.” റിഷഭ് മത്സരശേഷം പറഞ്ഞു.

ബൗളിംഗിൽ ഞങ്ങൾക്ക് ചില മോശം ഘട്ടങ്ങളുണ്ടായിരുന്നു, അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്നിരുന്നാലും, ഞങ്ങൾ ഒരു ഗ്രൂപ്പായി നിലകൊണ്ടു. ചില കാര്യങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും, ചിലത് നിങ്ങൾക്ക് കഴിയില്ല,” പന്ത് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version