Picsart 24 04 13 00 45 31 574

ലൂണയും ദിമിയും പ്ലേ ഓഫ് കളിക്കുമോ എന്നത് ഇപ്പോഴും സംശയമാണെന്ന് ഇവാൻ

ലൂണയും ദിമിയും പ്ലേ ഓഫിൽ കളിക്കുന്നത് ഇപ്പോഴും സംശയമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സര ശേഷം സംസാരിക്കുകയായിരുന്നു ഇവാൻ. ലൂണയും ദിമിയും പ്ലേ ഓഫിന് ഉണ്ടാകുമോ എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമാണെന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു.

ലൂണയെ ഇന്ന് കളിപ്പിക്കണം എന്നായിരുന്നു പദ്ധതി. എന്നാൽ ലൂണയ്ക്ക് ഒരു മഞ്ഞ കാർഡ് കൂടെ കിട്ടിയാൽ വിലക്ക് കിട്ടാൻ സാധ്യത ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ആണ് ഒരു റിസ്ക് എടുക്കാതിരുന്നത്. മാത്രമല്ല ലൂണ ദീർഘകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് കരുതലോടെ മാത്രമെ സമീപിക്കാൻ പറ്റൂ. ഇവാൻ പറഞ്ഞു.

ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദിമി അടുത്ത ദിവസങ്ങളിൽ പരിശീലനം ആരംഭിക്കും. ഇവാൻ പറഞ്ഞു. ഏപ്രിൽ 19ന് ഒഡീഷയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നേരിടേണ്ടത്‌.

Exit mobile version